ജോർദാനെതിരായ സൗഹൃദ മത്സരത്തിനായുള്ള ഇന്ത്യൻ ടീമിൽ യുവതാരം കോമൾ തട്ടാൽ എത്തി. പരിക്കേറ്റ് പുറത്തായ മുൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പകരക്കാരനായാണ് കോമൾ ഇന്ത്യൻ ടീമിൽ എത്തിയത്. ഈ സീസണിൽ എ ടി കെ കൊൽക്കത്തയ്ക്കായി നടത്തിയ മരണ മാസ് പ്രകടനമാണ് ഇന്ത്യൻ ടീമിൽ യുവ താരത്തിന് സ്ഥാനം നൽകിയത്. 18കാരനായ കോമൾ തട്ടാൽ കഴിഞ്ഞ വർഷം നടന്ന അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നു.
അണ്ടർ 17 ടീമിൽ നിന്ന് ഇന്ത്യൻ സീനിയർ ടീമിൽ എത്തുന്ന ആദ്യ താരം എന്ന റെക്കോർഡും താരം സ്വന്തമാക്കി. എ ടി കെ പരിശീലകൻ സ്റ്റീവ് കോപ്പൽ താരത്തിന് കൂടുതൽ അവസരങ്ങൾ നൽകിയതാണ് ഇന്ത്യൻ ടീമിലേക്ക് വിളി വരാൻ കാരണം. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരുവിനെതിരെ ഗോളടിക്കാനും കോമൾ തട്ടാലിനു സാധിച്ചു.
-Advertisement-