ഏഷ്യാകപ്പിനു മുന്നോടിയായിട്ടുള്ള സൗഹൃദ മത്സരത്തിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് വമ്പൻ തിരിച്ചടി. സൂപ്പർ താരം സുനിൽ ഛേത്രി ടീമിൽ ഇല്ല. . ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനിടെയേറ്റ പരിക്കാണ് ഛേത്രിയെ ഇന്ത്യൻ ടീമിൽ നിന്നും അകറ്റി നിർത്തിയത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനിടയിലാണ് ഛേത്രിക്ക് പരിക്കേറ്റത്. പരിക്കേറ്റെങ്കിലും സുനിൽ ഛേത്രി മത്സരം മുഴുവൻ കളിച്ചിരുന്നു. മരണ ഫോമിലുള്ള ഛേത്രിയുടെ അഭാവം ഇന്ത്യൻ ടീമിന് തിരിച്ചടിയാകും. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ബെംഗളൂരു എഫ്.സിക്ക് വേണ്ടി അഞ്ച് മത്സരങ്ങൾ കളിച്ച ഛേത്രി നാല് ഗോളുകൾ നേടിയിട്ടുണ്ട്.
-Advertisement-