റഷ്യൻ ലോകകപ്പിൽ ആരോടൊപ്പമാണ് തന്റെ പിന്തുണയെന്നു മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ പ്രഖ്യാപിച്ചു. ലോകകപ്പിൽ ജെയിംസ് ആശാന്റെ ഇംഗ്ലണ്ടിനെയാണ് മാസ്റ്റർ ബ്ലാസ്റ്റർ പിന്തുണയ്ക്കുന്നത്. തന്റെ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് റഷ്യൻ ലോകകപ്പിൽ താൻ പിന്തുണയ്ക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസിന്റെ ഇംഗ്ലണ്ടിനെയാണെന്നു വെളിപ്പെടുത്തിയത്. ഫുട്ബോൾ തട്ടി തന്റെ ആശംസകൾ അറിയിക്കുന്ന ദൈവത്തിന്റെ ട്വീറ്റ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
Come on England!! #FIFA18@JamosFoundation pic.twitter.com/S9PZ9EWQHk
— Sachin Tendulkar (@sachin_rt) July 11, 2018
ബ്ലാസ്റ്റേഴ്സിന്റെ മുൻ താരവും നിലവിലെ പരിശീലകനുമായ ഡേവിഡ് ജെയിംസ് ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി അമ്പത്തിമൂന്നു മത്സരങ്ങളിൽ ഗ്ലൗസണിഞ്ഞിട്ടുണ്ട്.
റഷ്യൻ ലോകകപ്പിലെ രണ്ടാമത്തെ സെമി ഫൈനൽ ആണിന്നു നടക്കുക. ഫൈനൽ ലക്ഷ്യമിട്ട് കൊണ്ട് ഇംഗ്ലണ്ട് ക്രൊയേഷ്യയെ ആണ് നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 11.30ന് ആണ് മത്സരം നടക്കുക. ഇന്നലെ ബെൽജിയത്തെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ ഫ്രാൻസായിരിക്കും ഇംഗ്ലണ്ട് ക്രൊയേഷ്യ മത്സരത്തിലെ ജേതാക്കളുമായി ലോയ്ക്കപ്പ് ഫൈനലിൽ ഏറ്റുമുട്ടുക.