ഐ ലീഗിലെ ആദ്യ ജയവുമായി ഗോകുലം കേരള എഫ്‌സി. ഷില്ലോങ്ങ് ലജോങ്ങിനെ ഏകപക്ഷീയമായി പരാജയപ്പെടുത്തി കൊണ്ടാണ് ഗോകുലം ആദ്യ ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗോകുലം കേരള എഫ് സിയുടെ വിജയം. ഗനി നിഗം എന്ന യുവ മലയാളി താരത്തിന്റെ സൂപ്പർ പ്രകടനമാണ് ഗോകുലത്തിന്റെ ജയത്തിനു ചുക്കാൻ പിടിച്ചത്.
ഗനിയും രാജേഷും മുൻ ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജർമ്മനുമാണ് ഗോകുലത്തിനു വേണ്ടി ഗോളടിച്ചത്. ഗനിയുടെ ഐലീഗിലെ ആദ്യ ഗോളായിരുന്നു ഇത്. ബുവാമിയാണ് ഷില്ലോങ്ങ് ലജോങ്ങിന്റെ ആശ്വാസ ഗോൾ നേടിയത്. ഇന്നത്തെ ജയത്തോടെ ഗോകുലം ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.
-Advertisement-