ഐ ലീഗിൽ ആദ്യ ജയവുമായി ചാമ്പ്യന്മാരായ മിനർവ പഞ്ചാബ്. ഐസാളിന്റെ ഹോമിൽ ചെന്നാണ് മിനേർവ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മിനേർവയുടെ തകർപ്പൻ ജയം. ടൂറെയുടെ ഇരട്ട ഗോളുകളാണ് മിനേർവയ്ക്ക് കരുത്തായത്.
പതിനൊന്നാം മിനുട്ടിൽ ഒരു ഹെഡറിലൂടെ ആയിരുന്നു ടൂറെയുടെ ആദ്യ ഗോൾ. 59ആം മിനുട്ടിൽ മറ്റൊരു ഹെഡറിലൂടെ ടൂറെ മിനേർവയുടെ ജയമുറപ്പിച്ചു. കളിയുടെ 81ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ദോദോസ് ഐസോളിന്റെ ആശ്വാസ ഗോൾ നേടി. ഈ വിജയത്തോടെ മിനേർവക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു പോയന്റായി. ഐസാൾ ഐ ലീഗിൽ ഇതുവരെ ജയം നേടിയിട്ടില്ല.
-Advertisement-