നോർത്ത് ഈസ്റ്റ് ഡെർബി സമനിലയിൽ . ഐസാൾ ഹോമിൽ നെരോക്ക പോരാട്ടമാണ് ഗോൾരഹിത സമനിലയിൽ അവസാനിച്ചത്. ഐലീഗിൽ ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് മത്സരം ഗോൾരഹിതമായ സമനിലയിൽ പിരിയുന്നത്. റിയൽ കാശ്മീർ ചർച്ചിൽ ബ്രദേഴ്സ് മത്സരത്തിലും ഫലം ഇതായിരുന്നു.
മൂന്ന് റൗണ്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും ഐസാളിനും നെരോകയ്ക്കും ഐ ലീഗിന്റെ ഈ സീസണിലെ ആദ്യ ജയം അകലെയാണ്. മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് പോയന്റ് മാത്രമാണ് നോർത്ത് ഈസ്റ്റിലെ ഇരു ടീമുകൾക്കും ഉള്ളത്.
-Advertisement-