ഇന്ത്യൻ ഫുട്ബോളിന് അത്ഭുതമായി റിയൽ കാശ്മീർ. ഐ ലീഗിൽ എത്തുന്ന കാശ്മീരിലെ ആദ്യ ടീമാണ് റിയൽ കാശ്മീർ. സെക്കൻഡ് ഡിവിഷൻ ഐലീഗ് കിരീടം ഉയർത്തിയാണ് റിയൽ കാശ്മീർ ഐലീഗിന് യോഗ്യത നേടിയത്. മുൻ റേഞ്ചേഴ്സ് താരം ഡേവിഡ് റോബേർട്സണ് ആണ് റിയലിന്റെ പരിശീലകൻ.
ചർച്ചിൽ ബ്രദേഴ്‌സിനെതിരായ റിയൽ കാശ്മീരിന്റെ മത്സരം കാണാൻ കൊടും തണുപ്പിനെയും അവഗണിച്ചെത്തിയത് പത്തതായിരത്തിലധികം പേർ. ടിക്കെറ്റ് ലഭിക്കാതെ മടങ്ങിപ്പോയവരുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. അഡിഡാസ് ജേഴ്‌സിയുമായിട്ടാണ് റിയൽ കാശ്മീർ ഐ ലീഗിലിറങ്ങുന്നത്. മഞ്ഞുമൂടിയ സ്റ്റേഡിയത്തില്‍ പരിശീലിക്കുന്ന റിയൽ കശ്മീർ ടീമിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
-Advertisement-