ഐ ലീഗിൽ ചരിത്രമെഴുതി റിയൽ കാശ്മീർ. ചർച്ചിൽ ബ്രദേഴ്‌സിനെതിരായ റിയൽ കാശ്മീരിന്റെ മത്സരം കാണാൻ കൊടും തണുപ്പിനെയും അവഗണിച്ചെത്തിയത് പത്തതായിരത്തിലധികം പേർ. ഐ ലീഗിലേക്ക് ആദ്യമായിട്ടാണ് ഒരു കാശ്മീർ ക്ലബ് യോഗ്യത നേടുന്നത്. മികച്ച ജന പിന്തുണ ടീമിന്റെ ആത്മ വിശ്വാസം കൂട്ടിയിട്ടുണ്ട്.
ടിക്കെറ്റ് ലഭിക്കാതെ മടങ്ങിപ്പോയവരുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നുവെന്നാണ് ബ്ലാസ്റ്റേഴ്‌സ് ന്യൂസിന് ലഭിച്ച റിപ്പോർട്ടുകൾ. കശ്മീരിലെ ആദ്യ ഐ ലീഗ് മത്സരത്തിൽ കരുത്തരായ ചർച്ചിൽ ബ്രദേഴ്‌സിനെ റിയൽ കാശ്മീർ സമനിലയിൽ തളച്ചു. ഗോൾരഹിത സമനിലയിൽ ആണ് മത്സരം അവസാനിച്ചത്. മികച്ച പ്രതിരോധം അണിനിരത്തിയാണ് ഈ സീസണിൽ ആദ്യമായി ഐ ലീഗിൽ എത്തിയ കാശ്മീർ ടീമിനെ ചർച്ചിൽ ബ്രദേഴ്‌സ് പിടിച്ചു കെട്ടിയത്.
-Advertisement-