സൂപ്പർ താരത്തിന്റെ തിരിച്ചു വരവ്, മോഹൻ ബഗാൻ ആരാധകരെ പോലെ കോച്ചിനും സന്തോഷം

മോഹൻ ബഗാൻ സൂപ്പർ താരമായ സോണി നോർദെയുടെ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് ആരാധകർ. പാതിരാത്രിക്ക് അദ്ദേഹത്തെ സ്വീകരിക്കാൻ വരെ എയർപ്പോർട്ടിൽ എത്തിയത് ആയിരങ്ങളാണ്. കളിക്കളത്തിലും സോണി നോർദെയുടെ മാസ്സ് പ്രകടനം ബഗാൻ ആരാധകർ കണ്ടു. ആരാധകരെ പോലെ കോച്ചിനും തിരിച്ചു വരവിൽ സന്തോഷം മാത്രമാണ്.

9 മാസം പുറത്ത് ഇരുന്നിട്ട് വന്ന് ഇതുപോലെ കളിക്കുക അത്ര എളുപ്പമല്ല. ഈ തിരിച്ചുവരവിനായി നോർദെ എത്ര ആത്മാർത്ഥമായി പരിശ്രമിച്ചു എന്നു തനിക്ക് അറിയാം. നോർദെയുടെ പരിശ്രമങ്ങളെ ബഹുമാനിക്കുന്നു എന്നും മോഹൻ ബഗാൻ പരിശീലകൻ ശങ്കർലാൽ‌ പറഞ്ഞു. നോർദെ കളത്തിൽ ഇറങ്ങി വൈകാതെ ഗോളടിച്ചിരുന്നു. . ഐസാളിനെതിരായ ബാഗിന്റെ മത്സരം 2-2 സമനിലയിൽ അവസാനിച്ചിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here