കശ്മീരിലെ ആദ്യ ഐ ലീഗ് മത്സരത്തിൽ കരുത്തരായ ചർച്ചിൽ ബ്രദേഴ്‌സിനെ റിയൽ കാശ്മീർ സമനിലയിൽ തളച്ചു. ഗോൾരഹിത സമനിലയിൽ ആണ് മത്സരം അവസാനിച്ചത്. മികച്ച പ്രതിരോധം അണിനിരത്തിയാണ് ഈ സീസണിൽ ആദ്യമായി ഐ ലീഗിൽ എത്തിയ കാശ്മീർ ടീമിനെ ചർച്ചിൽ ബ്രദേഴ്‌സ് പിടിച്ചു കെട്ടിയത്.
മത്സരത്തിൽ തുടരെ തുടരെ റിയൽ കാശ്മീർ അക്രമിച്ചു എങ്കിലും ഫലമുണ്ടായില്ല. രണ്ട് മത്സരങളിൽ നാലു പോയന്റാണ് റിയൽ കാശ്മീരിന് ഉള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് സമനിലയാണ് ചർച്ചിലിന്റെ സമ്പാദ്യം.
-Advertisement-