ഐ ലീഗിൽ ഇന്ത്യൻ ആരോസിനു തകർപ്പൻ ജയം.
ഐലീഗിൽ ഇന്നു നടന്നത് ഇന്ത്യൻ താരങ്ങൾ മാത്രം അണിനിരന്ന മത്സരമായ്ചയിരുന്നു. ഇന്ത്യൻ ആരോസ് തകർപ്പൻ ജയം നേടി. ഷില്ലോങ് ലജോങിനെ നേരിട്ട ഇന്ത്യൻ ആരോസ് ഏകപക്ഷീയമായ ഒരു ഗോളിന് ആണ് വിജയിച്ചത്.
കളിയുടെ തുടക്കത്തിൽ ആഷിശ് റായ് ആണ് ഇന്ത്യൻ ആരോസിനായി സ്കോർ ചെയ്തത്. ഇന്ത്യൻ ആരോസിനെ പോലെ തന്നെ ഷിലോങ് ലജോങും ഇത്തവണ ഇന്ത്യൻ താരങ്ങളെ മാത്രം അണിയിച്ചാണ് ഐലീഗിന് ഇറങ്ങുന്നത്.
ഇന്ത്യൻ ആരോസിന്റെ ലീഗിലെ ആദ്യ ജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സിറ്റിയോട് വൻ പരാജയം തന്നെ ആരോസ് ഏറ്റു വാങ്ങിയിരുന്നു.
-Advertisement-