മഞ്ഞപ്പടയോടുള്ള വാക്ക് കേരള ബ്ലാസ്റ്റേഴ്സ് പാലിച്ചു, സ്ലൊവേനിയൻ ലീഗിലെ ബാൾക്കണ്‍ ബീസ്റ് മറ്റെഹ് പൊപ്ലാനിക്കിനെയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തിച്ചത്. 25കാരനായ പൊപ്ലാനിക് സ്ലോവേനിയൻ ലീഗിലെ ഗോളാടിയന്ത്രമെന്നാണ് അറിയപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയെ കുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് മറ്റെഹ് പൊപ്ലാനിക്ക്.
Matej Poplatnik has got a message for all the fans!#KeralaBlasters #NammudeSwantham #WelcomeMatej pic.twitter.com/vnUf5QKbjl
— Kerala Blasters FC (@KeralaBlasters) July 8, 2018
കേരള ബ്ലാസ്റ്റേഴ്സ് പുറത്ത് വിട്ട വീഡിയോയിൽ ” ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതില്‍ വലിയ സന്തോഷമുണ്ട്, ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയെ കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ട്, അവരുമായി അടുത്തിടപഴകണമെന്ന് ആഗ്രഹമുണ്ട്” എന്നിങ്ങനെ സൂപ്പർ താരം മനസ് തുറക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെ ആറാം വിദേശ സൈനിംഗാണ്പൊപ്ലാനിക്. മുൻപ് ഫ്രഞ്ച് താരം സിറിലിനെയും സെർബിയൻ താരം സ്ലാവിയയെയും ബ്ലാസ്റ്റേഴ്സ് പുതുതായി ടീമിൽ എത്തിച്ചിരുന്നു.