മലപ്പുറംകാരുടെ സ്വന്തം മാനുപ്പ എം പി സക്കീറിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മഞ്ഞപ്പടയുടെ ആവേശമായി ഈ അരീക്കോടുകാരനുണ്ടാവുമ്പോൾ മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്. മുംബൈ സിറ്റിയിൽ നിന്നുമാണ് മലയാളി താരത്തെ ബ്ലാസ്റ്റേഴ്‌സ് കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നത്.
എസ് ബി ടി, വിവാ കേരള, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങി ഒട്ടേറെ പ്രമുഖ ടീമുകൾക്ക് മാനുപ്പ ബൂട്ടണിഞ്ഞിട്ടുണ്ട്. ചെന്നൈയിനൊപ്പം ഒരു ISL കിരീടമണിഞ്ഞ മാനുപ്പക്ക് സ്വന്തം ടീമിനൊപ്പം ഒരു ISL കിരീടം ചൂടുവാൻ സാധിക്കുമെന്നുറപ്പാണ്. മാനുപ്പയുടെ തകർപ്പൻ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ
-Advertisement-