റിനോ ആന്റോക്ക് വിനീതിന്റെ താക്കീത്, ഗ്രൗണ്ടിൽ എതിരാളികൾ മാത്രം

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിനെതിരെ നേരിടുമ്പോൾ കളിക്കളത്തിൽ എതിരാളികൾ മാത്രമേയുള്ളുവെന്ന് മുൻ ബെംഗളൂരു എഫ് സി താരം കൂടിയായ സി.കെ വിനീത്. ബെംഗളൂരു എഫ്.സിയിൽ നേരത്തെ കളിച്ച വിനീത് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാളായ റിനോ ആന്റോയുടെ എതിരാളിയായിട്ടാണ് ഇന്ന് ഇറങ്ങുക. കഴിഞ്ഞ സീസണിലാണ് റിനോ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ബെംഗളൂരുവിൽ എത്തിയത്.

റിനോ ആന്റോയെ പറ്റിയുള്ള സൗഹൃദത്തെ പറ്റി ചോദിച്ചപ്പോഴാണ് സൗഹൃദം എല്ലാം കളത്തിനു പുറത്താണെന്നും ഗ്രൗണ്ടിൽ തങ്ങൾ എതിരാളികൾ ആണെന്നും വിനീത് പറഞ്ഞത്. സഹൃദങ്ങൾ എല്ലാം ലൈനിന് പുറത്താണെന്നും  ഗ്രൗണ്ടിൽ തനിക്കോ സുഹൃത്തോ അച്ഛനോ അമ്മയോ ആരും ഇല്ല എന്നും വിനീത്.

ബെംഗളൂരു എഫ്.സിയുടെ കൂടെ ഐ ലീഗ് കിരീടവും ഫെഡറേഷൻ കപ്പ് കിരീടവും വിനീത് നേടിയിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here