ഗോകുലം കേരള എഫ് സിയിലെ ആറാം വിദേശ താരം എത്തി. ഐവറി കോസ്റ്റിൽ നിന്നുള്ള ആർതർ കൊയാസി ആണ് കോഴിക്കോടേക്ക് എത്തുന്നത്. ആറാം വിദേശ താരത്തിനായുള്ള കാത്തിരിപ്പ് ഈ ഐവറി കോസ്റ്റുകാരനിൽ എത്തുകയായിരുന്നു. ഇന്നലെ ക്ലബിനൊപ്പം ചേർന്ന താരത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ തവണ ഗോകുലത്തിനായി തകർത്തു കളിച്ച താരമായിരുന്നു കിസേക. 28കാരനായ ആർതർ അവസാനം മംഗോളിയൻ പ്രീമിയ ലീഗ് ക്ലബായ ഉലാൻബാറ്റർ സിറ്റിക്കാണ് കളിച്ചത്. അതിനുമുമ്പ് ഫിലിപ്പീൻസ് ക്ലബായ ഇലോകോസ് യുണൈറ്റഡിനായും കളിച്ചിട്ടുണ്ട്.
-Advertisement-