ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ സീസണിലെ ആദ്യ ജയം തേടി ഡൽഹി ഡൈനാമോസ് ജാംഷെഡ്പൂരിനെ നേരിടും. ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ മൂന്ന് സമനിലയും മൂന്ന് പരാജയവുമാണ് ഡൽഹിയുടെ സമ്പാദ്യം. അതെ സമയം കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ഗോവയെ 4-1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ജാംഷെഡ്പൂർ ഇറങ്ങുന്നത്.
സീസണിൽ ഇതുവരെ പരാജയമറിയാതെ കുതിക്കുന്ന ജാംഷെഡ്പൂരിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ സ്വന്തം ഗ്രൗണ്ടിൽ വിജയം നേടാൻ ഡെൽഹിക്കാവു.മികച്ച ഫോമിലുള്ള സൂസൈരാജിന്റെ പ്രകടനത്തെ തടയാനാവും ഡൽഹിയുടെ ശ്രമം. മാത്രവുമല്ല ഇതുവരെ ഇരു ടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണയും വിജയം ജാംഷെഡ്പൂരിന്റെ കൂടെയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഡൽഹി അവരുടെ ഏറ്റവും മോശം തുടക്കത്തിലൂടെയാണ് കടന്നു പോവുന്നത്. ലീഗിൽ ഏറ്റവും കുറവ് ഗോൾ നേടിയ ടീമും ഡൽഹിയാണ്. വെറും 3 ഗോൾ മാത്രമാണ് ഡൽഹി നേടിയത്. അതെ സമയം ഇന്നത്തെ മത്സരം ജയിച്ചാൽ ജാംഷെഡ്പൂരിനു ലീഗിൽ ഒന്നാം സ്ഥാനത്തെത്താനാവും.