കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമായിരുന്ന ഹോസു ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു. എന്നാൽ ഏതു ടീമിലേക്കാണ് താരം വരുന്നതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ പല വിദേശ താരങ്ങളുടെയും ഏജന്റ്സ് ആയ ഇൻവെന്റീവ് സ്പോർട്സുമായി ഹോസു കരാറിൽ എത്തിയതായി തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇൻവെന്റീവ് സ്പോർട്സ് അറിയിച്ചു.
ഇതോടെ ഹോസു ഏതു ടീമിന് വേണ്ടിയാണ് കളിക്കുന്നതെന്ന് അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനോടുള്ള തന്റെ ഇഷ്ട്ടം പലതവണ തുറന്ന് കാണിച്ച ഹോസു കേരള ബ്ലാസ്റ്റേഴ്സിൽ വരണമെന്നതാണ് പല ആരാധകരുടെയും ആഗ്രഹം. 2015-17 സീസണുകളിലാണ് ഹോസു കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചത്.
-Advertisement-