അണ്ടർ 15 സാഫ് കപ്പിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ഇന്ന് നടന്ന ലൂസേഴ് ഫൈനൽ മത്സരത്തിൽ നേപാളിനെയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം.
ആദ്യ പകുതിയിലെ 17ആം മിനുട്ടിൽ വാൻലാൽറുവത്ഫെലെയാണ് ഇന്ത്യക്കായി വിജയ ഗോൾ സ്വന്തമാക്കിയത്. നേരത്തെ സെമിയിൽ ബംഗ്ലാദേശിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു.
നിലവിലെ ചാമ്പ്യന്മാരായി ടൂര്ണമെന്റിനെത്തിയ ഇന്ത്യ മൂന്നാം സ്ഥാനം കൊണ്ട് മടങ്ങുന്ന അവസ്ഥയിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
-Advertisement-