മലയാളി താരങ്ങൾ അനസും ആഷിഖും ടീമിൽ, ജോർദാനെ നേരിടുന്ന ഇന്ത്യൻ സാധ്യതാ ടീം പ്രഖ്യാപിച്ചു

ഏഷ്യ കപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ജോർദാനെതിരായ സൗഹൃദ മത്സരത്തിനുള്ള സാധ്യതാ ടീം സ്റ്റീഫൻ കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചു. 30 അംഗ സാധ്യതാ ടീമിൽ മലയാളി താരങ്ങളായ അനസ് എടത്തൊടികയും, ആഷിക് കുരുണിയനും ഇടം നേടി.

നവംബർ 17ന് ജോർദാനിൽ വെച്ചാണ് മത്സരം നടക്കുക. കിംഗ് അബ്ദുള്ള സ്റ്റേഡിയത്തിൽ ഇന്ത്യയും ജോർദാനും ഏറ്റുമുട്ടും. നവംബർ 11 മുതൽ ഇന്ത്യൻ സാധ്യതാ ടീം പരിശീലനം ആരംഭിക്കും.


ഗോൾ കീപ്പേഴ്‌സ് : Gurpreet Singh Sandhu, Amrinder Singh, Vishal Kaith, Arindam Bhattacharjya.

ഡിഫെൻഡേഴ്‌സ്: Pritam Kotal, Nishu Kumar, Sarthak Golui, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Subhasish Bose, Narayan Das, Jerry Lalrinzuala.

മിഡ്ഫീൽഡേഴ്സ് : Udanta Singh, Nikhil Poojary, Pronay Halder, Rowllin Borges, Anirudh Thapa, Jackichand Singh, Vinit Rai, Germanpreet Singh, Halicharan Narzary, Ashique Kuruniyan, Bikash Jairu.

ഫോർവേഡ്സ്: Sunil Chhetri, Jeje Lalpekhlua, Sumeet Passi, Farukh Choudhary, Balwant Singh, Manvir Singh.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here