കേരള ബ്ലാസ്റ്റേഴ്സ് വിട്ടത് മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗിൽ ടീമിൽ ചേരാനെന്ന വാർത്ത നിഷേധിച്ച് ഹ്യൂമേട്ടൻ. താൻ മറ്റൊരു ഐഎസ്എൽ ടീമുമായും കരാർ ഒപ്പിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകളൊക്കെ തെറ്റാണെന്നും ഹ്യുമേട്ടൻ പറഞ്ഞു. പരിക്കിൽ നിന്നും മുക്തിനേടുകയെന്നതാണ് ലക്ഷ്യമെന്നും പൂർണമായും ഫിറ്റായിട്ടേ കളിക്കളത്തിലേക്ക് മടങ്ങുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചെർത്തു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നന്ദിയറിയിച്ച ഹ്യുമേട്ടൻ മാനേജ്മെന്റിന് താല്പര്യമില്ലാത്തതിനാലാണ് ബ്ലാസ്റ്റേഴ്സ് വിടുന്നതെന്ന് സ്ഥിതികരിച്ചിരുന്നു.
കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ പരിക്കേറ്റ ഇയാൻ ഹ്യൂമിന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ മത്സരങ്ങളും കളിയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഹ്യൂമേട്ടൻ 13 മത്സരങ്ങളിൽ നിന്ന് 5 ഗോളും നേടിയിരുന്നു. ഇതിൽ ഡൽഹി ഡൈനാമോസിനെതിരെയുള്ള ഒരു ഹാട്രിക്കും ഉൾപ്പെടും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ ഉണ്ടായിരുന്ന ഹ്യൂമേട്ടൻ അന്ന് ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.