ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ വിജയമാണ് ബെംഗളൂരു എഫ്‌സി നേടിയത്. പിന്നിൽ നിന്നും ശക്തമായി തിരിച്ചു വന്ന ബെംഗളൂരു കൊപ്പൽ ആശാന്റെ എടികെയെ തകർത്തെറിഞ്ഞു. അതെ സമയം ബെംഗളൂരുവിന്റെ ജയവും എടികെയുടെ പരാജയവും തുണയാകുക കേരള ബ്ലാസ്റ്റേഴ്സിനാണ്.
അവസാന നാലില്‍ എത്തുമെന്ന് ഉറപ്പിക്കാവുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടീമാണ് ബെംഗളൂരു. സെമിയിലേക്കുള്ള പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയാകുന്നത് എടികെ ആയിരിക്കുമെന്നത് ഉറപ്പാണ്. എടികെ ജയിച്ച് മുന്നിലേക്കെത്തിയാല്‍ പിന്നിലുള്ള ടീമുകള്‍ക്ക് അവസാന നാലിലേക്ക് ഒരു ചാന്‍സ് കൂടി കുറയുകയാണ്. ഈ അവസരമാണ് ബ്ലാസ്റ്റേഴ്‌സിന് ഗുണകരമായി മാറുക.
-Advertisement-