കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് കിടിലൻ വരവേൽപ് നൽകി മഞ്ഞപ്പട

പൂനെക്കെതിരെയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് പൂനെയിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് കിടിലൻ വരവേൽപ് നൽകി മഞ്ഞപ്പട. എവേ മത്സരത്തിന് എത്തുന്ന ടീമംഗങ്ങൾക്ക് ഇത്രയും വലിയ വരവേൽപ് ലഭിക്കുന്ന ഇന്ത്യയിലെ ഏക ക്ലബ് ആവും കേരള ബ്ലാസ്റ്റേഴ്‌സ് 

https://www.facebook.com/manjappadaKBFCfans/videos/248918119114073

സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ സ്വീകരിക്കാൻ എയർപോർട്ടിൽ തടിച്ചു കൂടിയത്. കഴിഞ്ഞ വർഷങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ഇത്തരത്തിലുള്ള മികച്ച വരവേൽപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടാഴ്മയായ മഞ്ഞപ്പട നൽകിവന്നിരുന്നു.

വരുന്ന വെള്ളിയാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പൂനെയുമായുള്ള മത്സരം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ജയം തേടിയാവും പൂനെയിൽ ഇറങ്ങുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here