കേരള ബ്ലാസ്റ്റേഴ്സ് താരം ജിതിൻ എം.എസിനെ സ്വന്തമാക്കി ബെംഗളൂരു ക്ലബ് ഓസോൺ എഫ്.സി. കഴിഞ്ഞ തവണ സന്തോഷ് ട്രോഫി കിരീടത്തിൽ കേരളം മുത്തമിട്ടപ്പോൾ കേരളത്തിന്റെ ടോപ് സ്കോറർ ആയിരുന്നു ജിതിൻ. സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജിതിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
ലോൺ അടിസ്ഥാനത്തിലാണ് താരം ഓസോൺ എഫ്.സിയിൽ എത്തുന്നത്. സീനിയർ ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം മറ്റൊരു ക്ലബ്ബിലേക്ക് ലോണിൽ പോവാൻ തീരുമാനിച്ചത്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീം ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കളിക്കാതിരുന്നതും താരത്തെ ടീം വിടാൻ പ്രേരിപ്പിച്ചു.
സന്തോഷ് ട്രോഫി ഫൈനലിൽ അടക്കം ഗോൾ നേടിയ ജിതിൻ എഫ്.സി കേരളയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
-Advertisement-