അണ്ടർ 15 സാഫ് കപ്പിൽ ഇന്ത്യ സെമിയിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഭൂട്ടാനെ തകർത്താണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് ജയം ഇന്ത്യക്ക് അനിവാര്യമായിരുന്നു.
ഏകപക്ഷീയമായ നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ഇന്നത്തെ വിജയം. ഇതിൽ മൂന്ന് ഗോളുകളും രണ്ടാം പകുതിയിൽ പിറന്നു. പോൾ ശുഭോ ഇന്ത്യക്കായി ഇരട്ട ഗോളുകൾ നേടി. കുശാങും അമനുമാണ് മറ്റു ഗോളുകൾ അടിച്ചത്. ബംഗ്ലാദേശും നേപ്പാളും തമ്മിലുള്ള മത്സരത്തിൽ ജയിക്കുന്ന ടീം ഇന്ത്യയെ നേരിടും.
-Advertisement-