വീണ്ടും ഗോകുലത്തിനു മുന്നിൽ ആവനാഴിയിലെ അമ്പുകൾ എല്ലാം പുറത്തെടുത്തിട്ടും മൈറ്റി മോഹൻ ബഗാൻ അടിയറവ് പറഞ്ഞു. ഗോകുലത്തിനെതിരെ ജയിക്കുക എന്നത് ചിലപ്പോൾ മോഹൻ ബഗാന്റെ സ്വപ്നം മാത്രമായും മാറാം. പ്രത്യേകിച്ച് അടുത്ത സീസണിൽ അവർ ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തും എന്ന വാർത്തകൾ വരുന്ന സ്ഥിതിക്ക്.
ഇവിടെ പ്രസക്തമാകുന്നത് ഗോകുലം കേരള എഫ് സി ഇത്തവണ ചെറിയ ടീമല്ല എന്ന മോഹൻ ബഗാൻ പരിശീലകൻ ശങ്കർലാൽ പരാമർശമാണ്. കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തിൽ ഗോകുലത്തെ നേരിട്ട മോഹൻ ബഗാന് അത് ബോധ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ സീസണിലെ പോലെ അല്ല ഗോകുലം ഇപ്പോൾ ഉള്ളത് എന്നും അതിനേക്കാൾ അതിശക്തരാണ് ഇപ്പോൾ ടീമെന്നും ശങ്കർലാൽ കൂട്ടിച്ചേർത്തിരുന്നു. ബിനോ ജോർജിന്റെ കീഴിൽ കൂടുതൽ കരുതരായാണ് ഗോകുലം ഇറങ്ങിയത് .
-Advertisement-