കൊച്ചിയെ വീണ്ടും മഞ്ഞപുതപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറായി. പുതിയ സീസണ് തയ്യാറെടുക്കുന്നതിന്റെ ഭാഗമായുള്ള പ്രീ സീസൺ ക്യാമ്പ് അടുത്ത ആഴ്ച കൊച്ചിയിൽ ആരംഭിക്കും. ജൂലൈ അവസാനം കൊച്ചിയിൽ നടക്കുന്ന പ്രീ സീസൺ ടൂർണമെന്റിന് മുന്നോടിയായാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ ക്യാമ്പ് നേരത്തെ ആരംഭിക്കുന്നത്.
അടുത്ത ആഴ്ചയോട് കൂടി വിദേശ താരങ്ങൾ അടക്കം എല്ലാവരും കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊച്ചിയിലെ പനമ്പള്ളി നഗർ ഗ്രൗണ്ടിലാവും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തുക. പുതിയ രണ്ടു താരങ്ങൾ അടക്കം അഞ്ച് വിദേശ താരങ്ങളാണ് ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
ജൂലൈ 24ന് നടക്കുന്ന ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഓസ്ട്രലിയൻ ക്ലബായ മെൽബൺ സിറ്റിയെ നേരിടും.
-Advertisement-