ഐ ലീഗിൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ജയം. നെറോകയെയാണ് അവരുടെ സ്വന്തം ഗ്രൗണ്ടിൽ ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം.
ഇരു പകുതികളിലുമായി എൻറിക്വെ എസ്കോഡ നേടിയ ഗോളുകളാണ് ഈസ്റ്റ് ബംഗാളിന്റെ ജയം ഉറപ്പാക്കിയത്. ആദ്യ പകുതിയുടെ 10ആം മിനുട്ടിലും രണ്ടാം പകുതിയുടെ 48മത്തെ മിനുറ്റിൽ പെനാൽറ്റിയിലൂടെയുമാണ് എസ്കോഡ ഗോളുകൾ നേടിയത്.
-Advertisement-