വിജയ വഴിയിൽ തിരിച്ചെത്താൻ മുംബൈ, ആദ്യ ജയം തേടി ഡൽഹി

കഴിഞ്ഞ മത്സരത്തിലേറ്റ കനത്ത തോൽവിയിൽ നിന്ന് കരകയറാൻ മുംബൈ സിറ്റി ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് എഫ്.സി ഗോവയോടാണ് മുംബൈ സിറ്റി തോറ്റത്. മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് മത്സരം.

ഡൽഹി ഡൈനാമോസ് ആവട്ടെ സീസണിലെ തങ്ങളുടെ ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. ഡൽഹി ഒരു മത്സരം തോറ്റപ്പോൾ മൂന്ന് മത്സരം സമനിലയിലാവുകയായിരുന്നു.

ഇരു ടീമുകൾക്കും ആക്രമണ നിരയുടെ ഫോമിൽ ഇല്ലാഴ്മയാണ് പ്രധാന പ്രശ്നം. നാല് മത്സരങ്ങൾ കളിച്ചപ്പോൾ ഇരു ടീമുകളും വെറും 3 ഗോൾ മാത്രമാണ് നേടിയത്. മുംബൈയിൽ വെച്ച് ഇതുവരെ മുംബൈയെ തോൽപ്പിക്കാൻ ഡൽഹിക്ക് ഇതുവരെ ആയിട്ടുമില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here