ആരാധകർക്കായി സർപ്രൈസ് സൈനിങ് നടത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ബെർബയെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തിച്ച് ഇന്ത്യൻ സൂപ്പർ ലീഗിനെയും ആരാധകരെയും കേരള ബ്ലാസ്റ്റേഴ്സ് ഞെട്ടിച്ചിരുന്നു. ഇത്തരത്തിലൊരു സർപ്രൈസ് സൈനിങ്ങിനു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇനിയും മുതിരുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം കവർന്ന മൂന്നു സൂപ്പർ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. കറേജ് പെകുസൺ, ലാകിച്ച് പെസിച്ച്, കെസിറ്റോ കെസിറോൺ എന്നിവരെയാണ് മഞ്ഞപ്പട ടീമിലേക്ക് തിരിച്ചെത്തിച്ചത്. തുടർച്ചയായി വിദേശ താരങ്ങളെ ടീമിലെത്തിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ഫ്രഞ്ച് താരം സിറിൽ കാലിയെയും സെർബിയൻ താരം സ്ലാവിസ സ്റ്റോഹനോവിചിനെയുമാണ് ഇതിനു മുൻപ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
-Advertisement-