ഇത് താൻടാ മാസ്സ്!!!, ഇന്ത്യൻ ആരോസിനെ സ്പോൺസർ ചെയ്ത് ഒഡിഷ ഫുട്ബോൾ അസോസിയേഷൻ

ഐ ലീഗിലെ ഇന്ത്യൻ യുവത്വത്തിന്റെ പ്രതിനിധികളായ ഇന്ത്യൻ ആരോസിനെ ഒഡിഷ ഫുട്ബോൾ അസോസിയേഷൻ സ്പോൺസർ ചെയ്യും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ഒഡിഷ ഫുട്ബോൾ അസോസിയേഷനും തമ്മിൽ കരാർ ഒപ്പിടുകയും ചെയ്തു. ഇന്ത്യൻ അരോസിനൊപ്പം ഇന്ത്യൻ അണ്ടർ 15 ടീമിനേയും ഒഡീഷ എഫ് എ സ്പോൺസർ ചെയ്യും.

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ ഒരു ദേശീയ ടീമിന്റെ സ്പോൺസർ ആകുന്നത്. 5 കോടിയോളം രൂപയാണ് സ്പോൺസർഷിപ്പ് തുക. ഭുവനേശ്വർ, കട്ടക്കിലെ ബരാബതി സ്റ്റേഡിയം എന്നിവയാണ് ഇന്ത്യൻ ആരോസിന്റെ ഹോം ഗ്രൗണ്ടുകൾ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here