കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ദേശീയ ടീമിന്റെയും നായകനാണ് സന്ദേശ് ജിങ്കൻ. തന്റെ കരിയറിന്റെ വിജയപാതയിലൂടെ തിരിഞ്ഞു നടക്കുമ്പോൾ ഗുരുവിനെ പോലെ കണക്കാക്കുന്ന ഒരാളുടെ പേരു മറക്കാറില്ല. അത് മറ്റാരുമല്ല ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബെയ്ച്ചിങ് ബൂട്ടിയയാണ്.
വളർന്നു വരുന്ന താരമായിരുന്ന ജിങ്കാൻ കൈപിടിച്ചുയർത്തിയത് ബൂട്ടിയായാണ്. കൗമാരക്കാരനായ ജിങ്കന് ബൂട്ടിയയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സിക്കിം എഫ്സിയാണ് ആദ്യ പ്രൊഫഷണൽ കരാര്‍ നല്‍കുന്നത്. തന്റെ ഫുട്ബോൾ നേട്ടങ്ങൾക്ക് കടപ്പെട്ടിരിക്കുന്നത് ബൂട്ടിയാക്കാനെന്നും അദ്ദേഹം പറഞ്ഞു.
-Advertisement-