ഐ ലീഗിൽ ചരിത്രം സൃഷ്‌ടിച്ച റിയൽ കാശ്മീർ വീണ്ടുമൊരു അത്ഭുതം കാട്ടി. അഡിഡാസ് ജേഴ്‌സിയുമായാണ് ഇനി റിയൽ കാശ്മീർ ഐ ലീഗിലിറങ്ങുക. ഐ ലീഗിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് റിയൽ കാശ്മീർ മഞ്ഞ നിറത്തിലുള്ള ഹോം ജേഴ്സി അവതരിപ്പിച്ചിരിക്കുന്നത്. ലോകോത്തര ബ്രാൻഡായ അഡിഡാസ് ഐ ലീഗിലോ ഐഎസ്എല്ലിലോ മറ്റൊരു ക്ലബിന്റെയും ജേഴ്സി നിർമ്മിക്കുന്നില്ല.
ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യൻ ദേശീയ ലീഗിൽ ഒരു കാശ്മീർ ക്ലബ് കളിക്കുന്നത്. സെക്കൻഡ് ഡിവിഷൻ ഐലീഗ് കിരീടം ഉയർത്തിയാണ് റിയൽ കാശ്മീർ ഐലീഗിന് യോഗ്യത നേടിയത്. മുൻ റേഞ്ചേഴ്സ് താരം ഡേവിഡ് റോബേർട്സണ് ആണ് റിയലിന്റെ പരിശീലകൻ.
-Advertisement-