ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ ഐ ലീഗ് ആരാധകരെ കളിയാക്കാൻ അടുത്തകാലത്തു ഉപയോഗിക്കുന്നത് ചർച്ചിൽ ബ്രദേഴ്സിന്റെ തരം താഴ്ത്തലാണ്. കഴിഞ്ഞ ഐലീഗ് സീസണിൽ തരം താഴ്ത്തപ്പെട്ട ചർച്ചിലിനെ പുതിയ ഐലീഗ് സീസണിൽ നിലനിർത്താൻ എ ഐ എഫ് എഫ് തീരുമാനിച്ചത് എന്തിനാണെന്നവർ വെളിപ്പെടുത്തി. വെസ്റ്റേൺ മേഖലയിൽ നിന്ന് ഒരു ഫുട്ബോൾ ടീം പോലും ഐലീഗിൽ ഉണ്ടാകില്ല എന്ന കാരണം കണക്കിലെടുത്താണ് ചർച്ചിലിനെ തിരിച്ചെടുത്തത്.
ദേശീയ ഫുട്ബോളിൽ എക്കാലത്തും ശക്തരായ ടീമുകൾ ഗോവയിൽ നിന്ന് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഐലീഗിൽ ആകെ ചർച്ചിൽ മാത്രമെ ഗോവയിൽ നിന്ന് ഉള്ളൂ. അതാണ് എ ഐ എഫ് എഫ് ഇങ്ങനെ ഒരു നടപടി എടുക്കാനുള്ള കാരണം
-Advertisement-