ഫുട്ബോളിനായി കൈകോർത്ത് കേരള സർക്കാർ ഒരുങ്ങുന്നു. സംസ്ഥാന കായിക വകുപ്പാണ് കിക്കോഫ് എന്ന പദ്ധതിയുമായി ഫുട്ബോളിനായി ഒരുമിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യമായാണ് സർക്കാർ തലത്തിൽ ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്. കിക്കോഫ് പദ്ധതിക്ക് നവംബർ മാസത്തിൽ ആരംഭമാകും.
പദ്ധതിയുടെ ഭാഗമായി ഓരോ അസംബ്ലി മണ്ഡലങ്ങളിലും ഒരു ഫുട്ബോൾ നഴ്സറി എന്ന നിലയിൽ നടപ്പാക്കാനാണ് കേരള സർക്കാർ ഉദ്ദേശിക്കുന്നത്. പരീക്ഷണാർത്ഥം പത്തിനഞ്ചു വിദ്യാലയങ്ങൾ തിരഞ്ഞെടുത്താകും പദ്ധതി നടപ്പാക്കുക. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെയാകും കിക്കോഫിൽ ഉൾപ്പെടുത്തുക. പരിശീലനം, കിറ്റ് എന്നിവ സർക്കാർ കുട്ടികൾക്ക് സൗജന്യമായി നൽകും.
-Advertisement-
Congratulations to Government of Kerala