ഇന്ത്യൻ സൂപ്പർ ലീഗിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ബെംഗളൂരു എഫ്സി പൂനെ സിറ്റിയെ പരാജയപ്പെടുത്തി. ഇരട്ട ഗോളുകൾ നേടി വിജയത്തിന് ചുക്കാൻ പിടിച്ചത് ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ്. ബെംഗളൂരുവിന്റെ വിജയ ഗോൾ നേടിയത് മികുവാണ്.
41ആം മിനുട്ടിൽ ദിമാസയുടെ പാസിലാണ് ഛേത്രി ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോൾ മികുവിന്റെ പാസിൽ നിന്നായിരുന്നു ഛേത്രി അടിച്ചത്. 64ആം മിനുട്ടിൽ പൂനെയുടെ സ്വപ്നങ്ങൾ തകർത്തു കൊണ്ട് മികു വിജയ ഗോൾ നേടി. സെരാന്റെ പാസിൽ നിന്നായിരുന്നു ആ ഗോൾ. പൂനെ സിറ്റിക്കെതിരെ ഛേത്രിയുടെ സംഹാര താണ്ഡവം തുടരുകയാണ്.
-Advertisement-