ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചാം സീസണിൽ ജംഷദ്പൂരിന്റെ ആദ്യ ഹോം മത്സരം സമനിലയിൽ പിരിഞ്ഞു. ജംഷദ്പൂരും എ ടി കെ കൊൽക്കത്തയും ഓരോ ഗോൾ വീതമടിച്ച് പോയന്റ് പങ്കിട്ടാണ് മത്സരം അവസാനിച്ചത്. ഇരു ടീമിലെയും ഗോൾ കീപ്പർമാരുടെ പിഴവാണ് ഈ മത്സര ഫലത്തിന് കാരണമായി മാറിയത്.
എടികെ കൊൽക്കത്ത ഗോളി അരിന്ദാം ഭട്ടാചാര്യയും ജംഷദ്പൂർ ഗോൾ കീപ്പർ സുഭാഷിഷും പിഴവുകൾ വരുത്താൻ മത്സരിക്കുന്ന കാഴ്ചയായിരുന്നു മത്സരത്തിൽ കണ്ടത്. ജംഷദ്പൂരിന്റെ ഗോൾ നേടിയത് സിഡോഞ്ചയാണ്. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേ എടികെ ഗോളടിച്ചു. ലാൻസരോട്ടെയുടെ വെടിക്കെട്ട് ഷോട്ടാണ് ഗോളായി മാറിയത്.
-Advertisement-