ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് ആ വാർത്തയെത്തി. ആക്രമണത്തിന്റെ മൂർച്ച കൂട്ടാൻ സെർബിയൻ സൂപ്പർ താരത്തെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. സെർബിയൻ ക്ലബ് റാഡ്നിക്കിയുടെ മുന്നേറ്റതാരം സ്ലാവിസ സ്റ്റൊജനോവിച്ചിനെയാണ് മഞ്ഞപ്പട ടീമിലെത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിദേശ സൈനിങാണ് സ്ലാവിസ.
Behold, here's our Serbian spearhead, Slavisa Stojanovic!#KeralaBlasters #NammudeSwantham #WelcomeStojanovic pic.twitter.com/cANgA8nJj0
— Kerala Blasters FC (@KeralaBlasters) July 7, 2018
സെക്കൻഡ് സ്ട്രൈക്കറായും അറ്റാക്കിങ് മിഡ്ഫീൽഡാറായും വിങ്ങറായും കളിക്കുന്ന 29- കാരനായ സ്റ്റൊജനോവിച്ച് കഴിഞ്ഞ സീസണിൽ ഒരു ഹാട്രിക്ക് നേടിയിരുന്നു. കഴിഞ്ഞ സീസണിൽ 31 മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഫ്രഞ്ച് ഡിഫൻഡർ സിറിൽ കാലിയെയും കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു. ഇത്തവണ കപ്പുയർത്താൻ സെർബിയൻ താരം ബ്ലാസ്റ്റേഴ്സിനെ സഹായിക്കുമെന്നുറപ്പാണ്.