ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സ് -ഡൽഹി ഡൈനാമോസ് മത്സരം കണ്ട എല്ലാവരും ഒരേ സ്വരത്തിൽ പറയുക റഫറി ചതിച്ചാശാനേ എന്നാവും. റഫറിയുടെ പിഴവിന് കേരള ബ്ലാസ്റ്റേഴ്സ് കൊടുക്കേണ്ടി വന്നത് കനത്ത വിലയാണ്.
മത്സരം 1-1 എന്ന നിലയിൽ നിൽക്കുമ്പോൾ റഫറി ഒരു പെനാൾട്ടി നിഷേധിച്ചത് ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചു. പന്തുമായി മുന്നേറിയ സി കെ വിനീതിനെ പ്രിതം കൊട്ടാൽ ഫൗൾ ചെയ്തത് ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ റഫറി മാത്രമാണ് കാണാതിരുന്നത്.
സി കെ വിനീതിനെ പിന്നിൽ നിന്നും അതിഭീകരമായാണ് പ്രീതം കൊട്ടാൽ ഫൗൾ ചെയ്തത്. ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത് വേദനയാൽ നിലത്തു വീണു കരഞ്ഞിട്ടും റഫറി പെനാൽറ്റി വിധിച്ചില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മോശം റഫറിയിങ്ങിൽ ഒന്നായി ഇന്നത്തേത് ചരിത്ര താളുകളിൽ ഇടം നേടും.
-Advertisement-