ആക്രമിച്ച് ഡൽഹി, പ്രതിരോധം തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഡൽഹി ആക്രമണം. പലപ്പോഴും ഭാഗ്യവും പ്രതിരോധവും ആണ് കേരളത്തിന്റെ തുണക്ക് എത്തിയത്. അതെ സമയം മത്സരത്തിൽ പലപ്പോഴും ആധിപത്യം പുലർത്തിയെങ്കിലും  പലപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിലേക്ക് ഷോട്ട് ഉതിർക്കാൻ ഡൽഹിക്കയില്ല.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്‌റ്റോഹനോവിച്ചിന് ഗോൾ നേടാനുള്ള തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ശ്രമം പുറത്ത് പോവുകയായിരുന്നു.  താരത്തിന്റെ മറ്റൊരു ശ്രമം ഡൽഹി ഗോൾ കീപ്പർ രക്ഷപ്പെടുത്തുകയും ചെയ്തു.

ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഡൽഹി ഡൈനാമോസ് താരം ഗിയാനിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരം പുറത്തടിച്ചു കളയുകയായിരുന്നു. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here