കേരളത്തിന്റെ ചങ്ക് ക്ലബായ ഗോകുലം കേരള ലക്ഷങ്ങളുടെ സാമ്പത്തിക ലാഭം വേണ്ട എന്നു വെച്ചിരിക്കുകയാണ്. ഐ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയിലൂടെ കിട്ടിയേക്കാവുന്ന ലക്ഷ കണക്കിന് രൂപ ഗോകുലം മാനേജ്മെന്റ് തൊടില്ല. മുഴുവൻ തുകയും കേരളത്തിന്റെ മുഖ്യമന്ത്രിയുഏ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഗോകുലം തീരുമാനിച്ചിരിക്കുന്നത്. 27ആം തീയതി മോഹൻ ബഗാനെതിരെ ആണ് ഗോകുലത്തിന്റെ ലീഗിലെ ആദ്യ മത്സരം.
പ്രളയത്തിൽ ബാധിക്കപ്പെട്ട കേരളത്തിന് കൈ താങ്ങ് ആവുക എന്ന ലക്ഷ്യത്തോടെയാണ് ഗോകുലം ഇത്തരമൊരു കാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുതൽ ഗോകുലത്തിന്റെ ടിക്കറ്റുകൾ എത്തിയിരുന്നു. പേ ടിയം വഴി ഓൺലൈൻ ആയും ഗോകുലത്തിന്റെ സംസ്ഥാനത്ത് ഉടനീളമുള്ള ഓഫീസുകൾ വഴിയും ടിക്കറ്റുകൾ വാങ്ങാം. 27ന് സ്റ്റേഡിയത്തിൽ പോയും ടിക്കറ്റ് ആർക്കും വാങ്ങാം.
കേരളത്തിനെ സഹായിക്കാൻ ആകും എന്നുള്ളത് കൊണ്ട് ആയിരങ്ങൾ സ്റ്റേഡിയത്തിൽ എത്തുമെന്നാണ് കരുതുന്നത്.