ഈ സീസണായുള്ള ഗോകുലം കേരള എഫ് സിയുടെ ടീം പ്രഖ്യാപിച്ചപ്പോൾ പകിതിയും മലയാളികൾ. 29 അംഗ സ്ക്വാഡിനെയാണ് ഇന്ന് പരിശീലകൻ ബിനോ ജോർജ്ജ് ഇന്ന് പ്രഖ്യാപിച്ചത്. ടീമിൽ മലയാളികളെ നിറച്ച് കേരള ഫുട്ബോളിനെ മുന്നോട്ട് കൊണ്ടു പോവുകയാണ് ഗോകുലം കേരള. 14 മലയാളികൾ ടീമിൽ ഉണ്ട്. ഇതാദ്യമായാണ് ഒരു ദേശീയ ടീമിൽ ഇത്രയും മലയാളികൾ കളിക്കുന്നത്.
വിവാ കേരളക്കും എഫ് സി കൊച്ചിനും വരെ ഇത് സാധിച്ചിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർടിംഗ് ഇലവനിൽ ഒരു മലയാളി മാത്രമുള്ള അവസ്ഥയിലാണ് കേരളത്തിലെ മറ്റിരു ക്ലബ് ഇങ്ങനെ മാസ്സ് ആക്കുന്നത്. ഡിഫൻഡർ മുഡ്ഡേ മസ ആണ് ഗോകുലം എഫ് സിയുടെ ക്യാപ്റ്റന്റെ ആം ബാൻഡ് അണിയുക. 6 വിദേശ താരങ്ങളും ടീമിൽ ഉണ്ട്.
സ്ക്വാഡ്:
ഗോൾകീപ്പർ: ശിബിൻ രാജ്, അജ്മൽ പി എ, അർണബ് ദാസ്
ഡിഫൻസ്: ഡനിയൽ അഡോ, ഫബ്രീസിയോ, മൊനോതോഷ്, മുയിറംഗ്, ജസ്റ്റിൻ ജോർജ്, അഭിഷേക് ദാസ്, ദീപക്, ജിഷ്ണു ബാലകൃഷ്ണൻ, കോഷ്നേവ്, സലീൽ
മിഡ്ഫീൽഡ്: മുഡെ മുസ, മുഹമ്മദ് റാഷിദ്, അർജുൻ ജയരാജ്, മായകണ്ണൻ, ബിജേഷ് ബാലൻ, രോഹിത് മിർസ, പ്രിതം സിംഗ്, ബോഡോ, സൽമാൻ, കാസ്ട്രൊ
ഫോർവേഡ്സ്; രാജേഷ്, സുഹൈർ, ആഷിക് ഉസ്മാൻ, ജർമ്മൻ, ഗനി, നാസർ