ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മഹാ ഡെർബി. മഹാരാഷ്ട്രയിൽ കരുത്തരായ രണ്ടു ടീമുകൾ മാറ്റുരയ്ക്കും. മുംബൈ അരീനയിൽ വെച്ച് മുംബൈ സിറ്റി പൂനെയെ നേരിടും. ആദ്യ ജയം തേടിയാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങുന്നത്.
ഇന്ന് പൂനെ സിറ്റിയുടെ സൂപ്പർ താരം മാർസലീനോ തിരിച്ചുവരും. ആദ്യ മത്സരത്തിൽ ഡെൽഹിയോട് സമനില വഴങ്ങിയാണ് പൂനെ സിറ്റി എത്തുന്നത്. മുംബൈ സിറ്റി രണ്ട് മത്സരങ്ങളിൽ ഒരു പോയന്റുമായി നിൽക്കുകയാണ്. ജംഷദ്പൂരിനെതിരെ പരാജയപ്പെട്ട മുംബൈ ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടി.
-Advertisement-