നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെന്നെയിൻ എഫ്സി മൂന്നാം മത്സരത്തിനായി ഇന്നിറങ്ങും. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ചെന്നെയിൽ ചെന്നെയിന്റെ എതിരാളികൾ. തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം വിജയം സ്വന്തമാക്കാനാണ് ചെന്നെയിൻ ഇന്നിറങ്ങുന്നത്. സൂപ്പർ സ്ട്രൈക്കർ ജെജെ ഇന്ന് ചെന്നെയിൻ ബെഞ്ചിലാണ്.
ചെന്നെയിനെ തകർത്ത ഗോവയോട് സമനില നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കൊപ്പൽആശാന്റെ എടികെയെയാണ് പരാജയപ്പെടുത്തിയത്. സമീപ കാലത്തേ ഏറ്റവും മികച്ച തുടക്കമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റടിനു ഈ സീസണിൽ ലഭിച്ചത്. നിലവിൽ അഞ്ചാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
-Advertisement-