തന്നെ ട്വിറ്ററിൽ ചൊറിഞ്ഞവന് ജെയിംസിന്റെ പൊളപ്പൻ മറുപടി

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ ചൊറിഞ്ഞവന് കിടിലൻ മറുപടിയുമായി മഞ്ഞപ്പടയുടെ കോച്ച്. കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണിൽ ഡേവിഡ് ജെയിംസ് നടപ്പിലാക്കിയ ടാക്റ്റിക്സിനെ കളിയാക്കി ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിനാണ് ഡേവിഡ് ജെയിംസ് കിടിലൻ മറുപടി കൊടുത്തത്.  നേരത്തെ ഡേവിഡ് ജെയിംസിനെതിരെ കളിയാക്കികൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് താരം ബെർബെറ്റോവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു.  സ്‌ട്രൈക്കർമാരുടെ ചെസ്റ്റിലേക്ക് പന്ത് എത്തിച്ചു കൊടുക്കുന്ന തന്ത്രം മാത്രമാണ് ഡേവിഡ് ജെയിംസ് നടപ്പിൽ വരുത്തുന്നത് എന്ന് പറഞ്ഞായിരുന്നു അന്ന് ബെർബെറ്റോവ് ഡേവിഡ് ജെയിംസിനെ വിമർശിച്ചത്.

എന്നാൽ അന്ന് ബെർബെറ്റോവ് തന്റെ മേൽ ആരോപിക്കപ്പെട്ട ആരോപണം കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത സിറിൽ കാളി എന്ന കളിക്കാരന്റെ പേരിൽ ഉള്ള ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് ചോദിച്ചപ്പോഴാണ് പൊളപ്പൻ മറുപടിയുമായി ജെയിംസ് രംഗത്തെത്തിയത്. സ്‌ട്രൈക്കറുടെ ചെസ്റ്റിലേക്ക് പന്ത് എത്തിച്ചു കൊടുക്കട്ടെ എന്ന ചോദ്യത്തിന് അതാണ് കേരള ബ്ലാസ്റ്റേഴ്സിൽ തന്റെ ജോലി എന്ന് ഡേവിഡ് ജെയിംസ് മറുപടിയിട്ടു. ഏതായാലൂം അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയുടെ ശൈലിയിൽ മാറ്റം വരുമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here