തീം സോങ്ങുമായി ഗോകുലം കേരള എഫ്‌സി

ഇത്തവണ എല്ലാത്തരത്തിലും ഒരുങ്ങിക്കൊണ്ടു തന്നെയാണ് ഐ ലീഗ് രണ്ടാം സീസണിനായി ഗോകുലം കേരള എഫ്‌സി ഇറങ്ങുന്നത്. ഗംഭീരമായ ജേഴ്‌സി പ്രകാശനത്തിന് മുന്നോടിയായി ഗോകുലത്തിന്റെ തീം സോങ് പുറത്ത് വന്നു. മലയാളി യുവാക്കളുടെ ആവേശമായ തൈക്കുടം ബ്രിഡ്ജാണ് തീം സോങ് കംപോസ് ചെയ്തിരിക്കുന്നത്. ” നാടും ഓടണുണ്ടേ… എന്ന് തുടങ്ങുന്ന തീം സോങ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

https://www.facebook.com/gkfcofficial/videos/vb.113402189366682/492356381278817/?type=2&theater

ഒക്ടോബർ 20ന് കോഴിക്കോട് ബീച്ചിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് തീം സോങ്ങിന്റെ വീഡിയോയുടെയും ജേഴ്‌സിയുടെയും പ്രകാശനം നടക്കുക. കോഴിക്കോട് ബീച്ചിൽ നടക്കുന്ന ചടങ്ങിൽ ആരാധകർക്കൊപ്പം ആഘോഷിക്കാൻ മലയാളത്തിന്റെ സ്വന്തം തൈക്കുടം ബ്രിഡ്ജും കാണും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here