ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൽ പടലപ്പിണക്കം രൂക്ഷമാകുന്നു. ചൈനക്കെതിരായ സഹൃത്ത മത്സരത്തിന് ശേഷം പ്രശനം കൂടുതൽ വഷളായി. മുൻ നായകൻ സുനിൽ ഛേത്രിയും പരിശീലകൻ കോണ്‍സ്റ്റന്റൈനും തമ്മിലാണ് ഭിന്നത രൂക്ഷമായത്. ചൈനക്കെതിരായ മത്സരത്തിൽ ഛേത്രിയെ ക്യാപ്റ്റൻ സ്ഥാനത് നിന്നും നീക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്.
കോണ്‍സ്റ്റന്റൈനെ പുറത്താക്കണമെന്ന് 2017 സെപ്റ്റംബറില്‍ ഛേത്രിയും മുതിര്‍ന്ന അഞ്ചു താരങ്ങളും ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെ സമീപിച്ചിരുന്നു. എന്നാൽ ഏഷ്യാകപ്പ് മുൻ നിർത്തി ഫെഡറേഷൻ താരങ്ങളുടെ ഈ ആവശ്യം നിഷേധിച്ചു. ജിങ്കനെ മുൻ നിർത്തി ഛേത്രിക്കെതിരെ പരിശീലകൻ പടയൊരുക്കം നടത്തുന്നു എന്നതാണ് താരങ്ങളുടെയും ഫുട്ബോൾ ആരാധകരുടെയും ആക്ഷേപം.
-Advertisement-