മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ബെൽഫോർട്ട് ബംഗ്ലാദേശ് പ്രീമിയർ ലീഗ് ക്ലബായ ധാക്ക അബാനി ക്ലബ്ബിൽ കളിക്കും. 2016 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കോപ്പലാശാന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയപ്പോൾ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ബെൽഫോർട്ട്. സീസണിൽ ഇതുവരെ താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ല.
കഴിഞ്ഞ സീസണിൽ കോപ്പലാശാന് കീഴിൽ ജാംഷഡ്‌പൂർ എഫ്.സിയിൽ കളിച്ചിരുന്നെകിലും അവസരങ്ങൾ കുറവായിരുന്നു. നേരത്തെ പല തവണ കേരള ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം സോഷ്യൽ മീഡിയയിലൂടെ കാണിച്ച താരമാണ് ബെൽഫോർട്ട്. ഗോളടിച്ചതിനു ശേഷമുള്ള താരത്തിന്റെ ആഘോഷവും ആരാധകർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു.
നിരവധി തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് ആശംസ അറിയിച്ച് താരം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. കഴിഞ്ഞ തവണ ജാംഷഡ്‌പൂർ എഫ്.സിക്ക് വേണ്ടി കൊച്ചിയിൽ വന്നപ്പോൾ കാണികൾക്ക് സ്വന്തം ജേഴ്സി സമ്മാനിക്കുകയും കാണികളൊടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.