കഴിഞ്ഞ ദിവസം അപ്രത്യക്ഷമായ ഗോകുലം കേരളയുടെ ട്വിറ്റെർ അക്കൗണ്ട് തിരിച്ചു വന്നു. കഴിഞ്ഞ ദിവസമാണ് ഗോകുലം കേരളയുടെ ട്വിറ്റെർ അക്കൗണ്ട് അപ്രത്യക്ഷമായത്. പുതിയ ബ്രാൻഡ് അംബാസിഡറായി സൂപ്പർ താരം മോഹൻലാലിനെ എത്തിച്ചത് ഗോകുലം കളിയാക്കുന്ന തരത്തിൽ ട്വീറ്റ് ഇട്ടതാണ് വിവാദങ്ങളുടെ തുടക്കം. നോ അംബാസിഡർ ഗിമ്മിക്ക് എന്ന ഹാഷ്ടാഗ് ഗോകുലം ഉപയോഗിച്ചിരുന്നു.
ഇതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘമായ മഞ്ഞപ്പട ഗോകുലം കേരളയുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു എന്നും വാർത്തകൾ വന്നിരുന്നു. ഇത് ഗോകുലം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഗോകുലം കേരളയുടെ അക്കൗണ്ട് അപ്രത്യക്ഷമായത്. ഇതിനു ശേഷമാണു അക്കൗണ്ട് തിരിച്ചു വന്നത്.
-Advertisement-