കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിങ്കനെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ സൗഹൃദ മത്സരത്തിന് ശേഷമാണ് കോച്ച് മനസ് തുറന്നത്. ജിങ്കൻ നയിച്ച ടീം ഇന്ത്യ ചൈനയെ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു.
കളിക്കായി നൂറു ശതമാവും അർപ്പിക്കുന്ന താരമെന്നാണ് ജിങ്കനെ ഇന്ത്യൻ പരിശീലകൻ വിശേഷിപ്പിച്ചത്. ജിങ്കന് പുറമെ ഗോൾ കീപ്പർ ഗുരുപ്രീതിനേയും കോച്ച് കോണ്‍സ്റ്റന്റൈന്‍ പ്രശംസിച്ചു. ഇന്ത്യയുടെ പ്രകടനം ഇന്ത്യയെ ഏഷ്യാകപ്പിൽ തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-Advertisement-