ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ ടീമായി മാറുകയാണ് ജെംഷഡ്പൂര്‍ എഫ്സി. സൂപ്പർ താരം കാഹിലിനെ ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തിച്ചതിനു പിന്നാലെ ആരാധകർക്ക് വേണ്ടി വിപ്ലവകരമായ മാറ്റങ്ങളും അവർ കൊണ്ട് വരികയാണ്. അതിൽ പുതിയതാണ് ഫാൻപാർക്കുകൾ. എവേ മത്സരങ്ങൾ ആരാധകർക്ക് ഒന്നിച്ചിരുന്ന് കാണാനായി വലിയ സ്ക്രീനില്‍ ടീമിന്റെ എവേ മത്സരങ്ങള്‍ സ്ക്രീൻ ചെയ്യും.
ബ്ലാസ്റ്റേഴ്സ് ആരാധകർ സ്വന്തം കാശ് മുടക്കി സ്ക്രീനിങ് നടത്തുമ്പോൾ ജെംഷഡ്പൂര്‍ എഫ്സി ആരാധകർക്ക് വേണ്ടി തുനിഞ്ഞിറങ്ങുകയാണ്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീം ആരാധകർക്ക് വേണ്ടി ചെയ്യുന്നത് പോലെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എന്ത് ചെയ്യുമെന്ന് ഉറ്റു നോക്കാം .
-Advertisement-